കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ അംഗൻവാടികൾക്ക് സൗജന്യമായി എൽ.ഇ.ഡി ബൾബുകൾ നൽകുന്ന പദ്ധതിക്ക് തുടക്കമായി. മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ പരിധിയിലെ നാല് പ്രോജക്ട് ഏരിയകളിലായുള്ള 543 അംഗൻവാടികളെ പ്രതിനിധീകരിച്ച് എട്ട് അദ്ധ്യാപികമാർ ബൾബുകൾ ഏറ്റുവാങ്ങി. കോഴിക്കോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യുട്ടി ചീഫ് എൻജിനിയർ ബോസ് ജേക്കബ് കെ.എസ്.ഇ.ബിയുടെ ഊർജ്ജ കേരളമിഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കൗൺസിലർമാരായ കെ.സി.ശോഭിത, പി.കെ.നാസർ, മോയിൻകുട്ടി, തുഷാര എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് നന്ദി പറഞ്ഞു.