news
കനത്ത മഴയിൽ ചക്കിട്ടപാറ കല്ലുപറമ്പിൽ ഷിജോ ജോണിന്റെ വീടിന്റെ മേൽകൂര തകർന്ന നിലയിൽ

പേരാമ്പ്ര: കനത്ത മഴയിൽ ഓട് മേഞ്ഞ വീടിന്റെ മേൽകൂര ഭാഗികമായി തകർന്നു വീണു. ചക്കിട്ടപ്പാറ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ വൈക്കം പാറയിലെ കല്ലുപറമ്പിൽ ഷിജോ ജോണിന്റെ വീടാണ് കഴിഞ്ഞ ദിവസം

തകർന്നത്. ചക്കിട്ടപ്പാറ വില്ലേജ് ഓഫീസിൽ പരാതി നൽകി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.