മുക്കം: തിരുവമ്പാടി മണ്ഡലത്തിൽ 13 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 228 ലക്ഷം രൂപയുടെ ഭരണാനുമതിയായി.ആർ ഇ സി - മുത്തേരി റോഡ് 15 ലക്ഷം രൂപ, എരഞ്ഞിമാവ് - കൂളിമാട് റോഡ് പാർശ്വഭിത്തി സംരക്ഷണം 15 ലക്ഷം രൂപ, നോർത്ത് കാരശ്ശേരി-കൊടിയത്തൂർ റോഡ് 15 ലക്ഷം രൂപ, ഓമശ്ശേരി-തോട്ടത്തിൻ കടവ് - തിരുവമ്പാടി റോഡ് 8 ലക്ഷം രൂപ, തിരുവമ്പാടി -പുന്നക്കൽ - ഓളിക്കൽ- പൂവാറൻ തോട് റോഡ് 15 ലക്ഷം രൂപ, ഫാത്തിമ എസ്റ്റേറ്റ് -തോട്ടുമുക്കം റോഡ് 45 ലക്ഷം രൂപ, അടിവാരം - നൂറാംതോട് റോഡ് 10 ലക്ഷം രൂപ, ഈങ്ങാപ്പുഴ- കാക്കവയൽ - കണ്ണപ്പൻകുണ്ട് റോഡ് 5 ലക്ഷം രൂപ, കാരമൂല ജംഗ്ഷൻ - തേക്കുംകുറ്റി-മരഞ്ചാട്ടി റോഡ് 20 ലക്ഷം രൂപ, കൂടരഞ്ഞി ടൗൺ ഇന്റർ ലോക്കിംഗ് 20 ലക്ഷം രൂപ,തിരുവമ്പാടി - കൂടരഞ്ഞി റോഡിൽ കലുങ്ക് നിർമ്മാണം 10 ലക്ഷം രൂപ, തിരുവമ്പാടി - പുല്ലൂരാംപാറ - ആനക്കാംപൊയിൽ റോഡ് 25 ലക്ഷം രൂപ, കാരമൂല- കൂടരഞ്ഞി റോഡ് 25 ലക്ഷം രൂപ. മഴക്കാലത്തിന് മുമ്പ് പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് ജോർജ് എം തോമസ് എം.എൽ.എ അറിയിച്ചു.