കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ ഓൾ കേരള മിൽമ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മിൽമ ഹെഡ് ഓഫീസിനും ഡയറികൾക്കും മുന്നിൽ പ്രതിഷേധ സംഗമം നടത്തി. ബിനോയ് വിശ്വം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. മലബാർ മേഖല യൂണിയൻ മിൽമ ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ സജീഷ്, അനിൽകുമാർ ,സുരേഷ് കുമാർ , എറണാകുളം മേഖല യൂണിയൻ ഭാരവാഹികളായ സജിത്ത്, ടോമി ജോസഫ്, പ്രസാദ് റാവു, തിരുവനന്തപുരം മേഖലാ യൂണിയൻ ഭാരവാഹികളായ കുഞ്ഞുമോൻ ഷൈൻ രാജു സുരേഷ് എന്നിവർ നേതൃത്വം നൽകി.