കോഴിക്കോട് : സിഡ്‌കോയിൽ നാലു വർഷത്തെ സർവിസിനു ശേഷം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പിരിച്ചുവിടപ്പെട്ട ജീവനക്കാരന് ജോലി ചെയ്ത കാലയളവിലുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കൊയിലാണ്ടി സ്വദേശി കെ.പി. ദിനേശ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസിന്റെ ഉത്തരവ്.

ഇടക്കാലാശ്വാസവും ഉത്സവബത്തയും അനുവദിച്ചതിൽ 75,000 രൂപ തിരിച്ചടക്കാൻ ബാദ്ധ്യസ്ഥനാണെന്ന് സിഡ്‌കോ മാനേജിംഗ് ഡയറക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. തിരിച്ചടവ് സംബന്ധിച്ച തീരുമാനം കോടതി വിധി പ്രകാരം നടത്താൻ കമ്മിഷൻ നിർദ്ദേശിച്ചു.