വൈത്തിരി: തരിയോട് ബാണാസുര സാഗർ ജലവൈദ്യുതി പദ്ധതിക്ക് വേണ്ടി കെ.എസ്.ഇ.ബി ഏറ്റെടുത്ത ജോസഫിന്റെ ഭൂമിക്കുള്ള നഷ്ടപരിഹാരം വർഷങ്ങൾ പിന്നിട്ടിട്ടും നൽകാത്തതിനെ തുടർന്ന് ജോസഫും കുടുംബവും വൈത്തിരി താലൂക്ക് ഓഫീസ്സ് പടിക്കൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കും.

നിരവധി നിയമ പോരാട്ടങ്ങൾ നടത്തിയിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ജോസഫിന് നീതി വൈകുകയാണ്. ഈ സാഹചര്യത്തിലാണ് ജോസഫും കുടുംബവും സമരം തുടങ്ങാൻ തീരുമാനിച്ചത്. സമരത്തിന് സ്വതന്ത്ര കർഷകസംഘടനകൾ ഉൾപ്പെടെ നിരവധി സംഘടനകളും വ്യക്തികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജോസഫിന്റെ സമരപന്തലിലേക്ക് അന്നേ ദിവസം കാർഷിക പുരോഗമന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തും. സമരം കർഷകനേതാവ് പി.എം.ജോയി ഉദ്ഘാടനം ചെയ്യും. സമരം വിജയിപ്പിക്കുന്നതിന് വേണ്ടി ഗഫൂർ വെണ്ണിയോട് ചെയർമാനും ടി.കെ.ഉമ്മർ ജനറൽ കൺവീനറും ഇ.പി.ജേക്കബ് ട്രഷററുമായി സമരസഹായ സമിതി രൂപീകരിച്ചു.