കോഴിക്കോട്: പ്രകൃതിയുടെ നിലനില്പിനായി ഭൂമിയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ടി.ശോഭീന്ദ്രൻ പറഞ്ഞു.
ജീവിതത്തിൽ ഒരിക്കലും പ്രയോജനപ്പെടാത്ത വിഷയങ്ങൾ പഠിപ്പിച്ച് സമയം കളയുന്ന രീതിയായി മാറിയിട്ടുണ്ട് വിദ്യാഭ്യാസം. ഇതിന് തിരുത്തൽ വരണം. ജീവനിൽ നിന്നാണ് ജീവിതം തുടങ്ങുന്നത്. ജീവൻ നില നിൽക്കണമെങ്കിൽ ഭൂമിയും പ്രകൃതിയും നിലനിൽക്കണം.
കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ അങ്കണത്തിൽ സുഗതകുമാരി അനുസ്മരണത്തോടനുബന്ധിച്ച് രുദ്രാക്ഷത്തൈ വെച്ചു പിടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കേസരി മുഖ്യ പത്രാധിപർ ഡോ. എൻ.ആർ.മധു ആമുഖഭാഷണം നടത്തി.