ചമൽ: ഇടിമിന്നലേറ്റ് ചമൽ എട്ടേക്ര രതീഷിന്റെ വീട് ഭാഗികമായി തകർന്നു. ചുമരുകൾക്ക് സാരമായ വിള്ളൽ വീണു. വൈദ്യുതി വയറിംഗ് കത്തിനശിച്ചു. സംഭവസമയത്ത് വീട്ടുകാർ ബന്ധുവീട്ടിലായിരുന്നതിനാൽ ആളപായം ഒഴിവായി.

രതീഷിന്റെ വീടിന് രണ്ടു വർഷം മുമ്പും ഇടിമിന്നലേറ്റ് നാശനഷ്ടമുണ്ടായിരുന്നു.