കോഴിക്കോട് : പിന്നോക്ക വിഭാഗത്തിന്റെ അവകാശങ്ങൾ തട്ടിയെടുത്ത് മുന്നോക്ക സംവരണം നടപ്പാക്കരുതെന്ന് എം.കെ രാഘവൻ എം.പി. അസ്തിത്വം, അവകാശം; യുവനിര വീണ്ടെടുക്കുന്നു എന്ന മുദ്രാവാക്യമുയർത്തി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രയ്ക്ക് കോഴിക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് മുഖദാർ സീഷോർ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. മുബഷിർ തങ്ങൾ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. മുക്കം എം.എ.എം.ഒ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണം സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സലാം ഫൈസി മുക്കം അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളിൽ സമസ്ത ജോ.സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അലി തങ്ങൾ പാലേരി അദ്ധ്യക്ഷത വഹിച്ചു. കടമേരി റഹ്മാനിയ അറബിക് കോളേജിൽ നടന്ന സമാപന സമ്മേളനം സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഹമീദ് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ്, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, കെ.ടി കുഞ്ഞിക്കണ്ണൻ, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് എന്നിവർ സംസാരിച്ചു.