മുക്കം: ഇരുവഞ്ഞി പുഴയ്ക്ക് കുറുകെ തൂക്കുപാലം നിർമ്മിക്കാൻ 1. 34 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോർജ് എം. തോമസ് എം.എൽ.എ അറിയിച്ചു. നിർവഹണ ഏജൻസിയായി സിൽക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കാരശ്ശേരി പഞ്ചായത്തിലെ വൈശ്യംപുറം, മുക്കം നഗരസഭയിലെ കച്ചേരി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട പാലം. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്തു വൈകാതെ പ്രവൃത്തി ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.