കോഴിക്കോട്: ജില്ലയിലെ സി.എഫ്.എൽ.ടി.സി യിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകാനായി എസ്.ബി.ഐ രുചിക്കൂട്ട് കുടുംബശ്രീക്ക് രണ്ട് ലക്ഷം രൂപ നൽകി. കളക്ടറേറ്റ് ചേമ്പറിൽ നടന്ന ചടങ്ങിൽ എസ്.ബി.ഐ ജനറൽ മാനേജർ ഇന്ദ്രനീൽ ബാഞ്ച ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ സാന്നിധ്യത്തിൽ കൈമാറി. എസ്.ബി.ഐ യുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് കുടുംബശ്രീയ്ക്ക് രണ്ടുലക്ഷം രൂപ നൽകിയത്.