കോഴിക്കോട്: കേന്ദ്ര കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് പഞ്ചായത്ത് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്താൻ എൽ.ജെ.ഡി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4 മണിക്കാണ് ധർണ. യോഗത്തിൽ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.കെ വത്സൻ, പി. കിഷൻചന്ദ്, പി.എം തോമസ് , എം.പി ശിവാനന്ദൻ, ഭാസ്‌കരൻ കൊഴുക്കല്ലൂർ, കെ.കെ കൃഷ്ണൻ, നാരായണൻ കിടാവ്, സി.ഡി പ്രകാശ്, പി.കെ ബാലൻ, കെ.എം ബാബു, കുളൂർ ബാബു, പി.എം നാണു, ജയൻ വെസ്റ്റ്ഹിൽ, രവി ആവിലോറ, പി.സി പത്മനാഭൻ നായർ എന്നിവർ സംസാരിച്ചു.