ഫറോക്ക്: വില്പനയ്ക്കായി കടത്തുന്നതിനിടെ 50 ഗ്രാം കഞ്ചാവുമായി പാലാഴി മുയ്യായിപറമ്പ് വീട്ടിൽ കെ.പി.അമീറിനെ (37) ഫറോക്ക് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സതീശന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
പാലാഴി - കോവൂർ എം എൽ എ റോഡിൽ വച്ചായിരുന്നു അറസ്റ്റ്. പാലാഴി, പന്തീരാങ്കാവ് ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവ് വില്പ്പന നടക്കുന്നുവെന്ന സൂചനയെ തുടർന്ന് ഈ ഭാഗങ്ങളിൽ നിരീക്ഷണം നടത്തിവരികയായിരുന്നു എക്സൈസ് സംഘം. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് ഇയാൾകഞ്ചാവ് എത്തിച്ചിരുന്നത്.
എക്‌സൈസ് സംഘത്തിൽ പ്രവന്റീവ് ഓഫീസർമാരായ എം.അബ്ദുൽഗഫൂർ, സി.പ്രവീൺ ഐസക്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.ഗോവിന്ദൻ, എൻ ശ്രീശാന്ത്, ടി.കെ രാഗേഷ്, ടി. രജുൽ എന്നിവരുണ്ടായിരുന്നു.