രാമനാട്ടുകര: ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി, കൂർത്ത കുപ്പിച്ചില്ലുകൾ കൊണ്ട് തീർത്ത ശരശയ്യയിൽ ഏഴു മണിക്കൂർ കിടന്ന് യുവ മജീഷ്യന്റെ അമ്പരിക്കുന്ന പ്രകടനം. നൗഷാദ് രാമനാട്ടുകരയാണ് ഇന്നലെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ ഇങ്ങനെ ഒരേ കിടപ്പ് കിടന്നത്.
കർഷകവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രക്ഷോഭം ഒത്തുതീർക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്ന് ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു നൗഷാദിന്റെ ഈ പ്രകടനം. എൽ ജെ ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സ്വാതന്ത്ര്യ സമര സേനാനി പി.വാസു നൗഷാദിന് ഹാരാർപ്പണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി അരുൺ കുമാർ ശ്രീവാസ്തവ, സംസ്ഥാന സെക്രട്ടറി വി.രാജേഷ് പ്രേം, ജില്ലാ സെക്രട്ടറി സുനിൽ ഓടയിൽ, രാജൻ പുൽപറമ്പിൽ, മജീദ് വെണ്മരത്ത്, ഇപ്‌റ്റ സംസ്ഥാന കമ്മിറ്റി അംഗം ബാബു ഒലിപ്രം, ഇല്യാസ് കുണ്ടൂർ, മോഹൻദാസ് , സനൂബിയ നിയാസ് എന്നിവർ സംസാരിച്ചു സി. ഹുസൈൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗഫൂർ മണലോടി സ്വാഗതം പറഞ്ഞു.
സമരത്തിന് കെ.സി ഇസ്മായിൽ, വാളക്കട നൂറുദീ , നസീർ കോളത്തിൽ, കെ.സി സലീം, കെ.പി മനോജ് കുമാർ, എ പി ശിവദാസൻ, കെ വിശ്വനാഥൻ, സുധീഷ് പഴച്ചണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.