lockel
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, കടലുണ്ടി പഞ്ചായത്ത് അംഗം വി എസ് അജിത എന്നിവർക്ക് കേരള മഹിളാസംഘം ബേപ്പൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ.

ഫറോക്ക്: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, കടലുണ്ടി പഞ്ചായത്ത് അംഗം വി.എസ് അജിത എന്നിവർക്ക് കേരള മഹിളാസംഘം ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് എ.കെ സുജാത അദ്ധ്യക്ഷത വഹിച്ചു. സരസു കൊടമന, ചന്ദ്രമതി തൈത്തോടൻ, അൻഷിത പിലാക്കാട്ട്, എൻ പി ഭാരതി എന്നിവർ സംസാരിച്ചു. സജിത പൂക്കാടനും വി എസ് അജിതയും നന്ദി പറഞ്ഞു.