ചേമഞ്ചേരി: ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിന്റെ മടിശ്ശീല പദ്ധതി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രാജേഷ് കുന്നുമ്മൽ അദ്ധ്യക്ഷനായി. സജിത, ജയശ്രീ മനത്താനത്ത് എന്നിവർ പ്രസംഗിച്ചു. ആശ്രമം ഡയരക്ടർ വി.കൃഷ്ണകുമാർ സ്വാഗതവും കെ.വി. ദീപ നന്ദിയും പറഞ്ഞു.