കോഴിക്കോട്: കാക്കൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിന് പുതുതായി നിർമ്മിച്ച ഗോഡൗണിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ പ്രളയത്തിൽ കാലിതീറ്റ സൂക്ഷിച്ച ഗോഡൗൺ വെള്ളംകയറി നശിച്ചിരുന്നു. ഇതേതുടർന്നാണ് 3.70 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ ഗോഡൗൺ നിർമ്മിച്ചത്.

വാർഡ് മെമ്പർമാരായ സി. സി കൃഷ്ണൻ, പി. പി അബ്ദുൽഗഫൂർ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സർജാസ്, കാക്കൂർ ക്ഷീരോത്പാദക സംഘം പ്രസിഡന്റ് ജമീല, ബ്ലോക്ക്‌ ഡി. ഇ. ഒ ലാവണ്യ, ജനപ്രതിനിധികൾ, ഉദോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.