കോഴിക്കോട്: ജില്ലയിൽ ഇന്നലെ 599 കൊവിഡ് പോസിറ്റീവ്‌ കേസുകൾ സ്ഥിരീകരിച്ചു. 562 പേർ രോഗമുക്തി നേടി.

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 8 പേർ പോസിറ്റീവായി. ഉറവിടം വ്യക്തമല്ലാത്ത കേസുകൾ 11. പോസിറ്റീവായ ആരോഗ്യപ്രവർത്തകർ 3.

ഇപ്പോൾ 5790 കോഴിക്കോട് സ്വദേശികളാണ് രോഗബാധിതരായി ചികിത്സയിലുളളത്. മററു ജില്ലകളിലായി 69 കോഴിക്കോട് സ്വദേശികൾ വേറെയുമുണ്ട്. ഇവിടെ ചികിത്സയിലുളള മറ്റു ജില്ലക്കാർ 219 പേരും.

 സമ്പർക്കം വഴി 580
കോഴിക്കോട്‌ കോർപ്പറേഷൻ 125, കാരശ്ശേരി 29, ചേളന്നൂർ 21, ചോറോട് 16, ഒളവണ്ണ 16, അത്തോളി 15, ഫറോക്ക് 14, കക്കോടി 13, ചേമഞ്ചേരി 13, കാവിലുംപാറ 13, നൻമണ്ട 13, ചങ്ങരോത്ത് 12, പയ്യോളി 12, കൊയിലാണ്ടി 11, കുരുവട്ടൂർ 11.