ബാലുശ്ശേരി: ബാപ്പുജി ട്രസ്റ്റിന്റെയും ഭവാനി സംഗീത കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ കവിയത്രി സുഗതകുമാരി അനുസ്മരണം 12 ന് നടക്കും. വൈകിട്ട് 4 ന് വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന അനുസ്മരണ സദസ്സിൽ സാഹിത്യകാരൻ ഡോ.കെ.ശ്രീകുമാർ, സംഗീതഞ്ജൻ ഹരിപ്പാട് കെ.പി. എൻ.പിള്ള, ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് എന്നിവർ സംബന്ധിക്കും. സുഗതകുമാരിയുടെ കവിതകളുടെ സംഗീതാർച്ചനയും അരങ്ങേറും.