bjp
ചിറക്കുഴി വാർഡ് കൺവൻഷൻ കോർപ്പറേഷൻ ബി.ജെ.പി. പാർല. പാർട്ടി ലീഡർ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

ചേളന്നൂർ: ചിറക്കുഴി വാർഡ് ബി.ജെ.പി കൺവെൻഷൻ കോർപ്പറേഷൻ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസി.കെ.പ്രഭീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി. ജെ. പി. എലത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് സി. പി. സതീഷ്, ചേളന്നൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ. ഷിജുലാൽ, യുവമോർച്ച എലത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അർജുൻ പയ്യട, കെ.കൃഷ്ണകുമാർ ,കെ.സ ഹദേവൻ, ജിഷ്ണു, കെ. ഷിജു, അഡ്വ. മഞ്ജു പ്രേംജിത്ത് എന്നിവർ സംസാരിച്ചു. യുവമോർച്ച ഭാരവാഹികളായി മിഥുൻ മൈലക്കാട്ടുപൊയിൽ (പ്രസിഡന്റ്), മിഥുൻ എടക്കോടി (വൈസ് പ്രസിഡന്റ്), സ്നിബിൻകുമാർ കനോത്ത്മീത്തൽ (സെക്രട്ടറി), അക്ഷയ്‌ നന്ദ് പുതിയെടത്ത്‌ (ജോ. സെക്രട്ടറി), സാനി ലോഹർ കേളോത്ത്മീത്തൽ, അശ്വിൻ നെടൂളിമീത്തൽ, അക്ഷയ് കനോത്ത്മീത്തൽ, ജിഷ്ണു എമ്മണക്കാവിൽ, സുബിൻ കേളോത്ത്മീത്തൽ (അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

Photo: Bjpചിറക്കുഴി വാർഡ് കൺവൻഷൻ കോർപ്പറേഷൻ ബി.ജെ.പി. പാർല. പാർട്ടി ലീഡർ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു