bank
ചെറുവണ്ണൂർ സർവീസ് സഹകരണ ബാങ്ക് പന്നിമുക്ക് ശാഖ മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: ചെറുവണ്ണൂർ സർവീസ് സഹകരണ ബാങ്കിന്റെ മൂന്നാമത്തെ ശാഖ പന്നിമുക്കിൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.രാധ അദ്ധ്യക്ഷത വഹിച്ചു . ആദ്യനിക്ഷേപം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു സ്വീകരിച്ചു. കമ്പ്യൂട്ടർ ഉദ്ഘാടനം

അസി.റജിസ്ട്രാർ പ്ലാനിംഗ് എ.കെ.അഗസ്റ്റി നിർവഹിച്ചു. വായ്പാ വിതരണം അസി. റജിസ്ട്രാർ ജനറൽ വി. സുരേഷ് കുമാർ, 'മുറ്റത്തെ മുല്ല'ആനുകൂല്യ വിതരണം എം.കുഞ്ഞമ്മത് , ലോക്കർ ഉദ്ഘാടനം കെ.പി.ബിജു എന്നിവരും നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം.ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സജീവൻ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷൈജ.ഇ.ടി, മോനിഷ .പി ,ബാലകൃഷ്ണൻ. എ, ഗീതാനന്ദൻ.ജി, സന്തോഷ് കുമാർ പി.കെ, കൊയിലോത്ത്ഗംഗാധരൻ, പി.ബാലൻ അടിയോടി എൻ.കെ.വത്സൻ, ഇന്ദിര എം.പി., ഹനീഫ കെ, ടി.എം.ബാലൻ, കാർത്ത്യായനി, കെ.പി, വി.കെ.നാരായണൻ, കെ.കെ.കുഞ്ഞബ്ദുള്ള, കെ.രാജൻ, പി.കെ.മൊയ്തീൻ മാസ്റ്റർ, വി.കെ.മൊയ്തു, വിനോദൻ കെ.ടി, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ.ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് മാലേരി മൊയ്തു സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് എൻ.ആർ.രാഘവൻ നന്ദിയും പറഞ്ഞു.