1

പേരാമ്പ്ര (കോഴിക്കോട്): ചക്കിട്ടപ്പാറയിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി വി.വി.കുഞ്ഞിക്കണ്ണന്റെ വീടിന് നേരെ ബോംബാക്രമണം. കഴിഞ്ഞ ദിവസം അർദ്ധരാത്രി കഴിഞ്ഞതോടെയാണ് സംഭവം. ‌രണ്ട് തവണ ബോംബേറുണ്ടായി. സ്‌ഫോടനശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ രണ്ടു ഇരുചക്രവാഹനങ്ങളിലായി കടന്നുകളഞ്ഞു.

വീടിന്റെ മുൻവശത്തെ വാതിലും ചുമരും അകത്തെ ഷോകേസും മൂന്നു ജനൽപാളികളും തകർന്നു.

രാത്രി പരിസരത്ത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം വൈകാതെ സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പെരുവണ്ണാമൂഴി സബ് ഇൻസ്പക്ടർ എ.കെ. ഹസ്സന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.