കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയനിലെ മക്കട ചെറുകുളം ശാഖ കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഉദ്ഘാടനം ചെയ്തു. ഹലാൽ ബോർഡുകൾ ഇന്ത്യൻ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് സുധീഷ് കേശവപുരി പറഞ്ഞു. യൂണിയൻ കൗൺസിലർ പി.കെ. ഭരതൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ശ്യാം അശോക് പ്രസംഗിച്ചു. പുരുഷോത്തമൻ കാമ്പുറം സ്വാഗതവും ഡി. രമേശൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പുരുഷോത്തമൻ കാമ്പുറം (പ്രസിഡന്റ്), സന്തോഷ് കെ.കെ (വൈസ് പ്രസിഡന്റ് ), റിഷിത് കുമാർ.എ (സെക്രട്ടറി) , ഡി. രമേശ് (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.