കോഴിക്കോട്: ജില്ലയിൽ 558 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 540 പേർക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ മൂന്നുപേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 11 പേർക്കും പോസിറ്റീവായി. നാല് പേരുടെ ഉറവിടം വ്യക്തമല്ല. 4463 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 511 പേർ കൂടി രോഗമുക്തിനേടി.
ഉറവിടം വ്യക്തമല്ലാത്തവർ
ഫറോക്ക് 1,കുന്ദമംഗലം 1,പെരുവയൽ 1,പുറമേരി 1
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 164 (ചാലപ്പുറം, എരഞ്ഞിക്കൽ, ബിലാത്തിക്കുളം, ഗോവിന്ദപുരം, വേങ്ങേരി, എലത്തൂർ, വെസ്റ്റ്ഹിൽ, നടക്കാവ്, കല്ലായി, നല്ലളം, ബേപ്പൂർ, വെളളിമാടുകുന്ന്, പുതിയങ്ങാടി, വെളളയിൽ, അരക്കിണർ, മാങ്കാവ്, കുണ്ടുങ്ങൽ, മാനാരി, കണ്ണഞ്ചേരി, പൊക്കുന്ന്, ഗാന്ധി റോഡ്, കരുവിശ്ശേരി, ചെട്ടിക്കുളം, എടക്കാട്, ഈസ്റ്റ്ഹിൽ, കുണ്ടുപറമ്പ്, കാരപ്പറമ്പ്, കൊളത്തറ, ചെലവൂർ, കോട്ടൂളി, ചെറുവണ്ണൂർ, പുതിയറ, കൊമ്മേരി, ആഴ്ചവട്ടം, മൊകവൂർ),വടകര 29, ഏറാമല 24, കായക്കൊടി 17, കൊയിലാണ്ടി 16, പയ്യോളി 15, പുതുപ്പാടി 15, താമരശ്ശേരി 12, നൻമണ്ട 12, ചേളന്നൂർ11, ഒഞ്ചിയം 11, നരിക്കുനി 10, മണിയൂർ 10, മാവൂർ 9, ഓമശ്ശേരി 9, കോടഞ്ചേരി 8, കൊടിയത്തൂർ 8, വില്യാപ്പളളി 8, ഫറോക്ക് 7, കുന്ദമംഗലം 7, ഒളവണ്ണ 7, പെരുമണ്ണ 7, കാക്കൂർ 6, കിഴക്കോത്ത് 6, മുക്കം 6, തിരുവമ്പാടി 5, കക്കോടി 5.