രാമനാട്ടുകര: തോട്ടുങ്ങൽ ബസ് സ്റ്റോപ്പിന് സമീപം നിർമ്മാണം തുടങ്ങാൻ പോകുന്ന പെട്രോൾ പമ്പിനെതിരെ തോട്ടുങ്ങൽ നീലിത്തോട് പെട്രോൾ പമ്പ് വിരുദ്ധ സമിതി ധർണ നടത്തി. തോട്ടുങ്ങൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഒ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അസ്ലം പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു .രാമനാട്ടുകര നഗരസഭ കൗൺസിലർമാരായ കെ.പുഷ്പ , ജുബൈരിയ്യ.സി .കെ , മുൻ കൗൺസിലർ കെ.എം.ബഷീർ., ഉമ്മർ അഷ്റഫ്.പി., അഡ്വ.വി.പി.ശശികുമാർ ,മുഹമ്മദലി .പി .പി ,നിഷാദ്.എൻ, നൗഷാദ് രാമനാട്ടുകര,ആഷിക്ക് ബാബു.പി.പി, ഷാജി.പി.എന്നിവർ പ്രസംഗിച്ചു. സി.പി.ബാലകൃഷ്ണൻ സ്വാഗതവും ജിതിൻ ചന്ദ്ര.പി.ടി നന്ദിയും പറഞ്ഞു.