ഫറോക്ക്: കേരള പ്രവാസി ഫെഡറേഷൻ ബേപ്പൂർ മണ്ഡലം കുടുംബ സംഗമവും ജനപ്രതിനിധികൾക്കും പ്രവാസി വ്യവസായികൾക്കുമുള്ള സ്വീകരണവും നടന്നു. നല്ലൂർ എ ഫോർ സെലിബ്രേഷൻ ഹാളിൽ നടന്ന സമ്മേളനം കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. പി സുനീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദലി പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു. കേരള സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, സി.പി.ഐ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ്, എം മുഹമ്മദ് ബഷീർ, എൻ.എസ് ശ്രീധരൻ, മജീദ് വെൺമരത്ത് , അഡ്വ.കെ സി അൻസാർ എന്നിവർ സംസാരിച്ചു. ബേപ്പൂർ മണ്ഡലത്തിലെ ജനപ്രതിനിധികളായ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി ഗവാസ്, രാമനാട്ടുകര നഗരസഭാംഗം പി കെ അഫ്സൽ, കടലുണ്ടി പഞ്ചായത്ത് അംഗങ്ങളായ മുരളി മുണ്ടേങ്ങാട്ട്, വി.എസ് അജിത എന്നിവർക്ക് സ്വീകരണം നൽകി. ബേപ്പൂർ മണ്ഡലത്തിലെ പ്രവാസി വ്യവസായികളായ മുഹമ്മദ് മുസ്തഫ തൊണ്ടിക്കോട്, ഫൈസൽ ഫാഹിം, നജുമുൽ മേലത്ത്, ശശി ഓലശ്ശേരി, കൃഷ്ണൻ കാക്കാത്തിരുത്തി, അബ്ദുൽ ലത്തീഫ്, അസീസ് കറുത്തേടത്ത്, ഷാഹുൽ ഹമീദ് കല്ലമ്പാറ എന്നിവരെ ആദരിച്ചു. നോർക്ക റൂട്സ് സെന്റർ മാനേജർ ടി അനീഷ്, സെക്ഷൻ അസിസ്റ്റന്റ് ബാബുരാജ് എന്നിവർ ക്ലാസെടുത്തു .കേരള പ്രവാസി ഫെഡറേഷൻ ബേപ്പൂർ മണ്ഡലം സെക്രട്ടറി ഇസ്ഹാഖ് കടലുണ്ടി സ്വാഗതവും ഇസഹാഖ് കല്ലമ്പാറ നന്ദിയും പറഞ്ഞു. കൃഷ്ണദാസ് വല്ലാപ്പുന്നിയുടെ നേതൃത്വത്തിൽ നാടൻ പാട്ടരങ്ങും നടന്നു. |