പുതുപ്പാടി : ശാസ്ത്ര മേഖലയിൽ നൂതന ആശയങ്ങൾ നൽകിയതിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ യോര ഇന്നവേഷൻ ഫൗണ്ടേഷനും ഏർപ്പെടുത്തിയ ഇൻസ്പെയർ അവാർഡ് നേടിയ മൈലള്ളാം പാറ യു.പി സ്കൂൾ വിദ്യാർത്ഥികളായ നുഹൈം അൻസാരിയേയും ആമിയ നൗറീനെയും വെസ്റ്റ് കൈതപ്പൊയിൽ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ ഉപഹാരം നൽകി. പി.കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി സുനീർ, പി.കെ നംഷീദ്, കെ.സി ശിഹാബ്, സി.പി അബ്ദുൽ ഖാദർ മാസ്റ്റർ, എസ് ഉമ്മർ, അസ്നിൽ, എസ് അബ്ദുറഹിമാൻ നാണി, കപ്പലാടൻ നൗഷാദ്, അമൽ റഹ്മാൻ എന്നിവർ സംബന്ധിച്ചു.