crime
കെ.പി സനൂപ്

ഫറോക്ക്:​ ഫെയ്സ് ബുക്ക് വഴി പ്രണയത്തിലായ യുവതിയെ ​കുത്തിപ്പരിക്കേൽപ്പിച്ച കാമുകനെ പൊലീസ് പിടികൂടി. ചേലേമ്പ്ര പു​ല്ലിപ്പറമ്പ് ​തലക്കോട്ടീരി പുറായ് ​കണ്ടാരംപെറ്റ ഹൗസിൽ കെ.പി സനൂപി(37)​നെയാണ് ഫറോക്ക് സി.ഐ കെ.കൃഷ്ണനും സംഘവും പിടികൂടിയത്. മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. യുവതിയെ ആക്രമിച്ചശേഷം ഇയാൾ ഒളിവിലായിരുന്നു. കാട്ടിലും കുന്നിൻ മുകളിലുമായി ​ഒളിവിൽ ​കഴിഞ്ഞിരുന്ന പ്രതി രാത്രി കാലങ്ങളിലാണ് പുറത്തിറങ്ങിയിരുന്നത്. രാത്രിയിൽ തുടർച്ചയായി സി.സി.ടി.വി നിരീക്ഷിച്ചാണ് ഒളി സങ്കേതം ​പൊ​ലീസ് കണ്ടെത്തിയത്. ചേലേമ്പ്ര കൊളക്കുത്ത് ഭാഗത്ത് കുറ്റിക്കാടുകൾക്കിടയിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് പൊലീസ് പിടിച്ചത്. ​പൊ​ലീസിനെ കണ്ട് ഓടിയ ഇയാൾ 25 അടി ആഴമുള്ള കല്ലുവെട്ടി കുഴിയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായി പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.