വടകര: ഓർക്കാട്ടേരിയിൽ പാതിവഴിയിൽ നിർത്തിയ റോഡ് പണി യാത്രക്കാർക്ക് ഭീഷണിയാവുന്നു. റോഡ് വികസന പ്രവർത്തിക്കിടയിൽ അഴുക്കുചാലിന് ചില ഭാഗങ്ങളിൽ സ്ലാബുകൾ ഇടാതെ കിടക്കുന്നതാണ് അപകട ഭീഷണിയായിട്ടുള്ളത്. ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി കാർത്തികപ്പള്ളി റോഡിൽ പുത്തലത്ത്പൊയിൽ വരെ രണ്ടര കിലോമീറ്ററോളം വരുന്ന റോഡ് വികസനത്തിന് മൂന്നേകാൽ കോടി രൂപയാണ് നിർമാണചെലവ്.
ഇവിടെ മൂന്നടിയോളം താഴ്ചയിൽ നിന്നും കെട്ടി ഉയർത്തിയിട്ടുള്ള സ്ലാബിടാത്ത അഴുക്കുചാലിൽ വീണ് പരിക്കേൽക്കുന്നർ നിരവധിയാണ്. ഇന്നലെ ഉച്ചയോടെ സ്ലാബില്ലാത്ത ഭാഗത്ത് യുവാവ് വീണു പരിക്കേറ്റിരുന്നു. ഇതോടെ ഓർക്കാട്ടേരി മോഡൽ റോഡുപണി ചർച്ചയാവുകയാണ്.