ഫറോക്ക്: ചരിത്ര പ്രാധാന്യമുള്ള ഫറോക്ക് ടിപ്പു സുൽത്താൻ കോട്ട പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ഫറോക്ക് മോണ്യുമെന്റ് ഡവലപ്മെന്റ് കൗൺസിൽ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കോട്ടയെക്കുറിച്ചു പഠിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന ചരിത്ര വിദ്യാർത്ഥികളും ഗവേഷകരും നിരാശരായി മടങ്ങുന്ന സ്ഥിതിയാണ്. കോട്ട സംരക്ഷണത്തിൽ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്ത പുരാവസ്തു വകുപ്പിന്റെ നിലപാടിൽ യോഗം പ്രതിഷേധിച്ചു. ഫറോക്ക് നഗരസഭ മുൻ പൊതുമരാമത്ത് സമിതി ചെയർമാൻ ആസിഫ് പുളിയാളി അദ്ധ്യക്ഷത വഹിച്ചു. എം.എ ബഷീർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജയശങ്കർ കിളിയൻകണ്ടി, മജീദ് അമ്പലംകണ്ടി, വി.എം ബഷീർ, എം.എം മുസ്തഫ, വി.എം ഷരീഫ്, കെ.മനോഹരൻ , കളത്തിങ്ങൽ സത്യൻ, മനോജ് മനഴി എന്നിവർ സംസാരിച്ചു. എം.സജിത്ത് സ്വാഗതവും കെ.സുരേഷ് നന്ദിയും പറഞ്ഞു.