മടവൂർ : മടവൂരിലെ കൂട്ടും പുറത്ത് താഴം - മൂന്നാംപുഴ തോട്ടിൽ നീർനായ ശല്യം രൂക്ഷം.

പൈമ്പാലുശ്ശേരി വേങ്ങോളി കുളിക്കടവിൽ വസ്ത്രങ്ങൾ അലക്കാനും ,കുളിക്കാനുമെത്തിയ വേങ്ങോളി പുറത്ത് താഴം മറിയ (51)ന് നീർനായയുടെ കടിയേറ്റു ,കാലിന് മുറിവേറ്റ മറിയയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ് ,ഇതോടെ നാട്ടുകാരും ,പരിസരവാസികളും ഭീതിയിലാണ്, ഈ തോടിന്റെ പരിസരവാസികൾ അലക്കാനും ,കുളിക്കാനും ,പച്ചക്കറി കൃഷി നനക്കാനും ഈ തോടിനെയാണ് ആശ്രയിക്കുന്നത് ,മൂന്ന് മീറ്ററോളം വീതിയുള്ള ഈ തോട് സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതിനാൽ തോട്ടിലുടനീളം ചെളിയും ,പൊന്തക്കാടുകളും നിറഞ്ഞിരിക്കയാണ് ,ഇതു മൂലം നീർനായ്ക്കൾ നിറഞ്ഞിരിക്കയാണ് ,തോട് വൃത്തിയാക്കി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.