corporation
കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ സ്ഥിരം സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ഇന്നലെ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ എ.ഡി.എം റോഷ്‌നി നാരായണനായിരുന്നു വരണാധികാരി. കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച നിർദ്ദേശം നൽകി.

അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 14ന് നടക്കും. ചുമതലയേറ്റ കോർപ്പറേഷൻ കൗൺസിലിന്റെ ആദ്യ യോഗം ഇന്ന് മേയർ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേരും.

എട്ട് സ്ഥിരം സമിതികളിൽ ഏഴിലും സി.പി.എം കൗൺസിലർമാരായിരിക്കും അദ്ധ്യക്ഷന്മാരാകുക. ഒരു അദ്ധ്യക്ഷ സ്ഥാനം സി.പി.ഐയ്ക്ക് ലഭിക്കും. കഴിഞ്ഞ തവണ ആറ് അദ്ധ്യക്ഷ പദവിയായിരുന്നു സി.പി.എമ്മിന്. യു.ഡി.എഫിനും ബി.ജെ.പിയ്ക്കും ഒരു അദ്ധ്യക്ഷസ്ഥാനം പോലും നേടിയെടുക്കാനുള്ള അംഗബലമില്ല.

മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ഡോ. എസ്. ജയശ്രീയായിരിക്കും ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ. എരഞ്ഞിപ്പാലത്തെ സി. രേഖ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷയാവും. നടുവട്ടം കൗൺസിലർ കെ.കൃഷ്ണകുമാരിയായിരിക്കും നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷ. ചെട്ടികുളം കൗൺസിലർ ഒ.പി.ഷിജിന വികസന സമിതി അദ്ധ്യക്ഷയായി വരും.

ധനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പദവി ഡെപ്യൂട്ടി മേയർക്കാണെന്നിരിക്കെ സി.പി. മുസാഫർ അഹമ്മദ് അതിന്റെ ചുമതലയേൽക്കും. പി.സി.രാജൻ പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനായേക്കും. കഴിഞ്ഞ കൗൺലിൽ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്നു ഇദ്ദേഹം. മുതിർന്ന അംഗങ്ങളിലൊരാളായ പി.ദിവാകരന് ക്ഷേമകാര്യമാകും ലഭിക്കുക. .

നികുതി അപ്പീൽ സമിതി ഇത്തവണയും സി.പി.ഐ ക്കായിരിക്കും. പി.കെ.നാസർ ഈ സമിതിയുടെ അദ്ധ്യക്ഷനാവും,

 ധനകാര്യ സ്ഥിരംസമിതി

സി.പി. മുസാഫർ അഹമ്മദ് ( ഡെപ്യൂട്ടി മേയർ) - കപ്പക്കൽ

സദാശിവൻ ഒതയമംഗലത്ത് - വേങ്ങേരി

കെ.സി. ശോഭിത - പാറോപ്പടി

എം.സി. അനിൽകുമാർ - കുതിരവട്ടം

എം. ഗിരിജ - ബേപ്പൂർ പോർട്ട്

സുജാത കൂടത്തിങ്കൽ - നെല്ലിക്കോട്

ഇ.എം. സോമൻ- മെഡിക്കൽ കോളേജ് സൗത്ത്

കെ. മൊയ്തീൻ കോയ - കുറ്റിച്ചിറ

എൻ.സി. മോയിൻകുട്ടി - ആഴ്ചവട്ടം

നവ്യ ഹരിദാസ് - കാരപ്പറമ്പ്

 വികസനകാര്യം

ഒ.പി ഷിജിന - ചെട്ടികുളം

ടി.കെ. ചന്ദ്രൻ - വെള്ളിമാടുകുന്ന്

ടി. സുരേഷ്കുമാർ - കോവൂർ

പണ്ടാരത്തിൽ പ്രസീന - പുതിയങ്ങാടി

ഫെനിഷ കെ സന്തോഷ് - പൂളക്കടവ്

എടത്തിപ്പീടികയിൽ സഫീന - എരഞ്ഞിക്കൽ

സൗഫിയ അനീഷ് - വെള്ളയിൽ

കെ. രാജീവ് - പുഞ്ചപ്പാടം

സരിത പറയേരി - ചേവരമ്പലം

പി. ഉഷാദേവി - ചാലപ്പുറം

 ക്ഷേമകാര്യം

പി. ദിവാകരൻ - തിരുത്തിയാട്

വരുൺ ഭാസ്കർ - കരുവിശ്ശേരി

വി.പി. മനോജ് - പുത്തൂർ

എൻ. ജയഷീല - പയ്യാനക്കൽ

എം.സി. സുധാമണി - കല്ലായ്

എം.കെ. മഹേഷ് - വെസ്റ്റ്ഹിൽ

ടി.കെ. ഷമീന - അരക്കിണർ

സി.എസ്. സത്യഭാമ - അത്താണിക്കൽ

കെ. റംലത്ത് - മൂന്നാലിങ്കൽ

 ആരോഗ്യകാര്യം

ഡോ. എസ്. ജയശ്രീ - കോട്ടൂളി

പി. മുഹ്സിന - മുഖദാർ

ഡോ. പി.എൻ. അജിത - ചേവായൂർ

വി.കെ. മോഹൻദാസ് - പുതിയാപ്പ

പ്രേമലത തെക്കുവീട്ടിൽ - കൊളത്തറ

എം.എൻ. പ്രവീൺ - സിവിൽ സ്റ്റേഷൻ

ടി. രനീഷ് - പുതിയറ

കെ. നിർമല - പന്നിയങ്കര

കെ. ഈസ അഹമ്മദ് - പൊക്കുന്ന്

 പൊതുമരാമത്ത്

പി.സി. രാജൻ - ചെറുവണ്ണൂർ വെസ്റ്റ്

എസ്.കെ. അബൂബക്കർ - വലിയങ്ങാടി

സ്മിത വള്ളിശ്ശേരി - മായനാട്

കെ. റീജ - കുണ്ടുപ്പറമ്പ്

എസ്.എം. തുഷാര - മൊകവൂർ

തോട്ടുങ്കൽ രജനി - ബേപ്പൂർ

കവിത അരുൺ - കൊമ്മേരി

എം.പി.ഹമീദ് - മൂഴിക്കൽ

എൻ. ശിവപ്രസാദ് - ഈസ്റ്റ്ഹിൽ

 നഗരാസൂത്രണം

കൃഷ്ണകുമാരി - നടുവട്ടം

എം.പി ഷഹർബാൻ - കണ്ടായിത്തോട്

എം.പി. സുരേഷ് - കുറ്രിയിൽതാഴം

കെ.പി. രാജേഷ്‌കുമാർ - മലാപ്പറമ്പ്

കെ.ടി. സുഷാ‌ജ് - പറയഞ്ചേരി

കൊല്ലരത്ത് സുരേശൻ - മാറാട്

വി. പ്രസന്ന - കുടിൽതോട്

ആയിഷബി പാണ്ടികശാല - തിരുവണ്ണൂർ

രമ്യ സന്തോഷ് - മീഞ്ചന്ത

 നികുതി - അപ്പീൽ

പി.കെ. നാസർ - പാളയം

സി.പി. സുലൈമാൻ - തോപ്പയിൽ

കെ. മോഹനൻ - മെഡിക്കൽ കോളേജ്

വാടിയിൽ നവാസ് - മാത്തോട്ടം

ഓമന മധു - മാങ്കാവ്

മനോഹരൻ മാങ്ങാവിയിൽ - എലത്തൂർ

പി.പി. നിഖിൽ - തടമ്പാട്ടുതാഴം

റഫീന അൻവർ - അരീക്കാട് നോർത്ത്

സാഹിദ സുലൈമാൻ - കിണാശേരി

 വിദ്യാഭ്യാസം

സി. രേഖ - എരഞ്ഞിപ്പാലം

അൽഫോൻസ മാത്യു - നടക്കാവ്

ടി. മുരളീധരൻ - എടക്കാട്

ടി. മൈമൂനത്ത് - നല്ലളം

അഡ്വ. സി.എം. ജംഷീർ - ചെലവൂർ

എം. ബിജുലാൽ - ചക്കുംകടവ്

പി. ഷീബ - ചെറുവണ്ണൂർ ഈസ്റ്റ്

അജിബ ബീവി - അരീക്കാട്

അനുരാധ തായാട്ട് - ചക്കോരത്തുകുളം

എല്ലാ സമിതികളിലും സി.പി.എമ്മിന് ഭൂരിപക്ഷം

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ എല്ലാ സ്ഥിരംസമിതികളിലും ഒറ്രയ്ക്ക് ഭൂരിപക്ഷമുണ്ട് സി.പി.എമ്മിന്. ധനകാര്യം, വികസനം, ക്ഷേമം, നഗരാസൂത്രണം എന്നിവയിൽ ആറു വീതവും ആരോഗ്യം, നികുതി അപ്പീൽ, വിദ്യാഭ്യാസം, മരാമത്ത് എന്നിവയിൽ അഞ്ചു വീതവും അംഗങ്ങളാണ് പാർട്ടിയ്ക്കുള്ളത്. ധനകാര്യ സ്ഥിരംസമിതിയിൽ ഇടതുപക്ഷത്തു നിന്ന് എൽ.ജെ.ഡിയ്ക്ക് ഒന്നും കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി എന്നീ പ്രതിപക്ഷ പാർട്ടികൾക്ക് ഒന്നു വീതവും അംഗങ്ങളുണ്ട്. വികസനകാര്യ സ്ഥിരംസമിതിയിൽ ഒരു എൽ.ഡി.എഫ് സ്വതന്ത്രനു പുറമെ കോൺഗ്രസ്, മുസ്ലീം ലീഗ്, ബി.ജെ.പി എന്നിവർക്ക് ഒന്നു വീതം അംഗങ്ങൾ. ക്ഷേമകാര്യ സ്ഥിരംസമിതിയിൽ സി.പി.എം അംഗങ്ങൾക്കു പുറമെ കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി എന്നീ പാർട്ടികൾക്ക് ഓരോ അംഗം വീതമുണ്ട്. ആരോഗ്യ സ്ഥിരംസമിതിയിൽ ഇടതുപക്ഷത്തുള്ള കോൺഗ്രസ് എസ് അംഗത്തെ കൂടാതെ കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി കക്ഷികൾക്ക് ഒരോ അംഗം വീതം. മരാമത്ത് സ്ഥിരംസമിതിയിൽ എൻ.സി.പിയ്ക്ക് ഒരു അംഗമുണ്ട്. പ്രതിപക്ഷത്തു നിന്ന് കോൺഗ്രസ്, ലീഗ്, ബി.ജെ.പി കക്ഷികൾക്ക് ഒരോ അംഗം വീതവും. നഗരാസൂത്രണ സ്ഥിരംസമിതിയിൽ പ്രതിപക്ഷാംഗങ്ങളായി കോൺഗ്രസ്, ലീഗ് , ബി.ജെ.പി പ്രതിനിധികളുണ്ട്. നികുതി അപ്പീൽ സ്ഥിരംസമിതിയിൽ ഇടതുപക്ഷത്തു നിന്ന് സി.പി.ഐ അംഗത്തിനു പുറമെ പ്രതിപക്ഷത്ത് കോൺഗ്രസിന് രണ്ടും ലീഗിനും ഒരു അംഗവുമുണ്ട്. ബി.ജെ.പി യ്ക്ക് പ്രാതിനിധ്യമില്ല. വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ എൽ.ഡി.എഫ് സ്വതന്ത്രയെ കൂടാതെ കോൺഗ്രസ്, ലീഗ്, ബി.ജെ.പി കക്ഷികളുടേതായി ഓരോ അംഗം വീതമുണ്ട്.