പേരാമ്പ്ര: വർഷങ്ങളായി ശാരീരികമാനസീക വെല്ലുവിളിനേരിടുന്ന കീഴ്പ്പയ്യൂർ സ്വദേശി സമ്പീസ (50)യ്ക്ക് ഇനി ആശാഭവനിലെ സാന്ത്വനത്തിന്റെ നാളുകൾ. കഴിഞ്ഞ ദിവസമാണ് ഇവരെ
ജില്ലാ സാമൂഹ്യ നീതിവകുപ്പ് പ്രതിനിധി അഖിലിന്റെ
നേതൃത്വത്തിൽ ആശഭവൻ വുമൺ സെന്ററിലേക്ക് മാറ്റിയത്. ജില്ലാ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏറ്റെടുത്തത്. കെ.കുഞ്ഞികൃഷ്ണൻ നായർ , മഠത്തിൽരാമകൃഷ്ണൻ , അബ്ദുൾഅസീസ് തുടങ്ങിയവർ നബീസയെ യാത്രയയച്ചു.