പേരാമ്പ്ര: മുസ്‌ലിം ലീഗ് പ്രവർത്തകൻ പി.സി ഇബ്രാഹിമിന്റെ വീടിനു നേരെ ബോംബെറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് യോഗം ആവശ്യപ്പെട്ടു. പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്യാത്ത പൊലീസ് നടപടി ഗുരുതരമായ കൃത്യവിലോപമാണെന്നും നടപടികൾ ഇല്ലാത്ത പക്ഷം സമരപരിപാടികളിലേക്കിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് പുതുക്കുടി അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ഇ.ഷാഹി, വി.കെ നാസർ, കോറോത്ത് റഷീദ്, സി.പി ഹമീദ്, പി.വി.നജീർ തുടങ്ങിയവർ പ്രസംഗിച്ചു.