d
ചേളന്നൂർ എട്ടേ രണ്ട് കനാൽ റോഡ് നവീകരണ പ്രവൃത്തി വാർഡ് മെമ്പർ വി.എം.ഷാനി ഉദ്ഘാടനം ചെയ്യുന്നു

ചേളന്നൂർ: പത്ത് വർഷത്തെ ദുരിതയാത്രയ്ക്ക് വിരാമമിടാൻ എട്ടേ രണ്ട് കനാൽ റോഡ് നവീകരണം തുടങ്ങി. വാർഡ് മെമ്പർ വി.എം.ഷാനി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ സി.കെ. ഷാജി, സി.ഡി.എസ് മെമ്പർ ജലജ ടി.കെ, എൻ.ചോയിക്കുട്ടി, വി.കെ.ഫൈസൽ, കെ.പി.രമേശ്, ടി.കെ. ഇന്ദിര മോഹനൻ വയപ്പുറത്ത് എന്നിവർ പങ്കെടുത്തു. നൂറുകണക്കിന് വീട്ടുകാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന റോഡിലൂടെ കാൽ നടയാത്ര പോലും ദുർഘടമായിരുന്നു. റോഡിന്റെ ദുരവസ്ഥ കാണിച്ച് കേരളകൗമുദി നൽകിയ വാർത്ത ഏറെ ചർച്ചയായതാണ്. നിരവധി പ്രക്ഷോഭങ്ങൾ നാട്ടുകാർ നടത്തുകയും ചെയ്തു. എന്നാൽ പത്ത് വർഷത്തിനിടെ പല പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയതേയില്ല. ഇടതു ഭരണ സമിതിയുണ്ടാക്കിയ സാങ്കേതിക തടസമാണ് റോഡ് നവീകരണം മുടങ്ങാൻ കാരണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. യു.ഡി.എഫ് വന്നാൽ റോഡ് നിർമ്മാണം അരംഭിക്കുമെന്ന ഉറപ്പും നൽകി. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വാർഡ് മെമ്പർ നൽകിയ വാഗ്ദാനമാണ് ഇതോടെ യാഥാർത്ഥ്യമാവുന്നത്. കഴിഞ്ഞ തവണയും ഇതേ വാർഡിലെ മെമ്പറായിരുന്ന ഷാനിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.