പേരാമ്പ്ര: അക്രമ സംഭവം തുടർക്കഥയാവുന്ന ചെറുവണ്ണൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ ജില്ലാ കളക്ടർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കർഷകമോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജിഷ് ആവശ്യപ്പെട്ടു .പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം നടന്ന അക്രമ സംഭവത്തിന്റെ ആവർത്തനമാണ് കഴിഞ്ഞ ദിവസം നടന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ച രണ്ട് മുന്നണികളും ആക്രമം അഴിച്ചുവിട്ടും ഹർത്താൽ നടത്തിയും ജനങ്ങളെ വെല്ലുവിളിക്കുകയാണ്.