കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി എം.ടി റിയാസിനെയും(മുസ്ലിം ലീഗ്) വികസനകാര്യ ചെയർപേഴ്സനായി ദിവ്യ ഷിബുവിനെയും (കോൺഗ്രസ്) ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സനായി ആയിഷ ചേരപ്പുറത്തെയും (മുസ്ലീം ലീഗ്) തിരഞ്ഞെടുത്തു.