പന്തീരാങ്കാവ്: സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ എസ്.എസ്.എൽ.സി വിജയികളെ ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു. വിദ്യാലയ സമിതി സെക്രട്ടറി ഡി.എം. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ധനേഷ് കുമാ‌ർ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസൻ നായർ മാക്കഞ്ചേരി (പ്രസിഡന്റ്, ലയൺസ് ക്ലബ്, പന്തീരാങ്കാവ് ) മുഖ്യാതിഥിയായി. എ പ്ലസ് നേടിയവർക്ക് ശ്രീനിവാസൻ നായർ സ്വന്തം പേരിൽ സ്‌കോളർഷിപ്പ് തുക സമ്മാനിച്ചു. പ്രധാനാദ്ധ്യാപിക അമ്പിളി സ്വാഗതവും സത്യൻ മാസ്റ്റർ നന്ദിയും പറഞ്ഞു. വിനോദ്കുമാർ അയനിക്കാട്ട് (ജോയിന്റ് സെക്രട്ടറി, ലയൺസ് ക്ലബ്, പന്തീരാങ്കാവ് ) അദ്ധ്യാപികമാരായ മിനി, ബബിത, സന്തോഷ്‌കുമാർ, സുധാകരൻ എന്നിവർ സംസാരിച്ചു.