pulimuttu
കൊളാവിപ്പാലംപുലിമുട്ട് നിർമ്മാണസാധ്യതപഠനസംഘംകൊളാവിപ്പാലംകടൽതീരത്ത്

പയ്യോളി : കോട്ടപ്പുഴ പുലിമുട്ട് പദ്ധതിയുടെ പുലിമുട്ട് നിർമ്മാണ സാധ്യതാപഠനത്തിനായി വിദഗ്ദസംഘം സ്ഥലം കൊളാവിപ്പാലം കർൽ തീരം സന്ദർശിച്ചു.

കൊളാവി പാലം കോട്ടക്കൽ ഭാഗങ്ങളിലെ ജനജീവിതത്തെ ബാധിക്കുന്ന കടൽക്ഷോഭം, കോട്ടപ്പുഴയുടെ സ്തംഭനാവസ്ഥ എന്നിവയ്ക്കുള്ള ഏക പരിഹാരമാർഗമാണ് പുലിമുട്ട് നിർമ്മാണം.

പൂനയിലെ സെന്റൽ വാട്ടർ ആൻ‌ഡ് പവർ റിസേർച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞൻ ഡോ : ജെ സിൻഹ, അസിസ്റ്റന്റ് റിസർച്ച് ഓഫീസർ അനിൽ ഭഗ്വാൻ, എക്സിക്യുട്ടീവ് എൻജിനീയർമാരായ ഷാലു സുധാകരൻ, ബിജു, റിട്ട: എക്സിക്യൂട്ടീവ് എഞ്ചിനിയർ പ്രേമാനന്ദൻ, അസിസ്റ്റന്റ് എൻജിനിയർമാരായ ഡിഡീഷ്, സുനീഷ എന്നിവരടങ്ങിയ സംഘമാണ് ദാസൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയത്.

പയ്യോളി നഗരസഭ കൗൺസിലർമാരായ ചെറിയാവി സുരേഷ്ബാബു, നിഷ ഗിരീഷ്, ജനകീയ തീരസംരക്ഷണ സിമിതി ഭാരവാഹികളായ വി കേളപ്പൻ ,വിജീഷ്, കെ ടി കേളപ്പൻ , ഷൺമുഖൻ, എൻ ടി അബ്ദുറഹിമാൻ, ഉമാനാഥൻ, രാജൻ കൊളാവിപ്പാലം എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.