കോഴിക്കോട്: ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ഷാരൂൺ സനിൽ ദീപ് ശ്രദ്ധേയനായി. 42സെക്കൻഡിനുള്ളിൽ ജോൺ ബൈഡൻ വരെയുള്ള 46 അമേരിക്കൻ പ്രസിഡന്റുമാരുടെ പേരുകൾ പറഞ്ഞാണ് ഈ നേട്ടം. ഹാം റേഡിയോ ഓപ്പറേറ്ററായ ഷാരൂൺ റിട്ട. സീനിയർ ബാങ്ക് മാനേജർ സനിൽ ദീപ് മുതുവനയുടെയും അഖില തട്ടാങ്കണ്ടിയുടെയും മകനും എസ്.കെ പൊറ്റെക്കാടിന്റെ ചെറുമകനുമാണ്.