sulaiman
സുലൈമാൻ

മാവൂർ: ഗ്വാളിയർ റയോൺസ് കോ ഓപ്പറേറ്റിവ് സ്റ്റോർ ജീവനക്കാരനായിരുന്ന പാറമ്മൽ നെടുമ്പോക്കിൽ സുലൈമാൻ (72) നിര്യാതനായി. ചേന്ദമംഗലൂർ ഇസ്ലാഹിയ കാന്റീൻ മാനേജർ, മാവൂർ എസ്.ടി.യു ഓഫിസ് സെക്രട്ടറി, മാവൂർ ഐഡിയൽ വെൽഫെയർ ട്രസ്റ്റ് അംഗം, ജമാ അത്തെ ഇസ്ലാമി ഹൽഖ നാസിം, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: യു.കെ ഉമ്മുൽഖൈർ വാഴക്കാട്. മക്കൾ: യഹ്യ (മുൻ പ്രൂഫ് റീഡർ, തേജസ് ), ജാഫർ (എൻ.പി വുഡ് വർക്‌സ് പാറമ്മൽ ), യൂനുസ്.
മരുമക്കൾ: ഷംന കരിപ്പൂർ, ജംഷി വെള്ളായിക്കോട്, മെറീന വാഴക്കാട്. സഹോദരങ്ങൾ: അബ്ദുസലാം, ആയിശബീവി ചേന്ദമംഗല്ലൂർ, മൈമൂന അരീക്കോട്, പരേതരായ മൊയ്തീൻ കബീർ, അബ്ദുൽ കരീം, ആമിന വലിയപറമ്പ്.