കോഴിക്കോട്: എലത്തൂർ നിയോജകമണ്ഡലത്തിലെ കക്കാടി - ചെലപ്രം റോഡ് നവീകരണത്തിന് 2.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പൊതുമരാമത്തു വകുപ്പിന്റെ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത് . കൂടത്തുംപൊയിൽ വരെയുള്ള ഭാഗം ഇതിനകം നവീകരിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 104 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കോഴിക്കോട് - ബാലുശ്ശേരി റോഡിന് 20 ലക്ഷം, കക്കോടി - ചെലപ്രം റോഡ് - എട്ട് ലക്ഷം, പട്ടർപാലം-അണ്ടിക്കോട് റോഡ് - നാല് ലക്ഷം, മുട്ടോളി - കുരുവട്ടൂർ റോഡ് - നാല് ലക്ഷം, കാക്കൂർ -ഏകരൂൽ റോഡ് - 15 ലക്ഷം, മുട്ടോളി -കുരുവട്ടൂർ റോഡിൽ ഡ്രൈനേജ് - 13 ലക്ഷം, കാപ്പാട് -നന്മണ്ട - തുഷാരഗിരി റോഡ്- 25 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.