kunhabdulla
കുഞ്ഞബ്ദുല്ല ഹാജി

കല്ലാച്ചി: കുന്നുമ്മൽ മഹല്ല് പ്രസിഡന്റ് പെരേലക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി (90) നിര്യാതനായി. കുന്നുമ്മൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, സബീലുൽ ഹുദാ മദ്രസ്സ മുൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ദീർഘകാലം കുന്നുമ്മലിൽ വ്യാപാരിയായിരുന്നു.
ഭാര്യ: പരേതയായ കുഞ്ഞാമി എടവലത്ത്. മക്കൾ: അമ്മദ്, മജീദ് (ബഹറൈൻ), ആഷിഖ് (കുന്നുമ്മൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്, വൈറ്റ്ഗാർഡ് ക്യാപ്ടൻ), ബിയ്യാത്തു (മഠത്തിൽ, എടച്ചേരി). മരുമക്കൾ: പരേതനായ മഠത്തിൽ അബ്ദുല്ല ഹാജി (എടച്ചേരി), പാത്തു ( വാണമേൽ), സറീന (തറമൽ, നരിക്കാട്ടേരി), റുബീന (ഒറ്റക്കണ്ടിയിൽ, മുതുവടത്തൂർ).

സഹോദരങ്ങൾ: ആയിഷ (വണ്ണാത്തിമാക്കൂൽ, കാക്കുനി), സാറ (എടവലത്ത്, നാരിക്കാട്ടേരി), പരേതരായ കുഞ്ഞാലി, മമ്മുഹാജി, കുഞ്ഞാമി (വലിയപീടികയിൽ, നരിക്കാട്ടേരി), കദിയ (എളങ്ങോളംകണ്ടി,കുനിങ്ങാട്), അലീമ, പാത്തു, മറിയം.