r
വട്ടോളിയിലെ നെൽവയൽ വെള്ളം കയറിയ നിലയിൽ

കുറ്റ്യാടി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കൃഷി നാശം സംഭവിച്ച വട്ടോളി പാടശേഖരത്തിലെ കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് കുന്നുമ്മൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. ടി. അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. എലിയാറ ആനന്ദൻ ,സി.കെ. കുഞ്ഞബ്ദുള്ള ഹാജി, ഒ.പി.ഗംഗാധരൻ, കെ.കെ.അസിസ്, എം. അബ്ദുള്ള, ടി.പി. മൊയ്തു , ബാലൻ നായർ, ഒ.പി.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.