വടകര : വടകര താലൂക്ക് ഓൺലൈൻ പരാതി പരിഹാര അദാലത്ത് നാളെ രാവിലെ 10 മുതൽ നടത്തും. ഇന്ന് വൈകീട്ട് അഞ്ചിനകം രജിസ്‌ട്രേഷൻ നടത്തണം. അക്ഷയ സെന്റർ ജീവനക്കാർ പരാതി രജിസ്‌ട്രേഷൻ നടത്തണം. ജീവനക്കാർ അനുവദിക്കുന്ന സമയപ്രകാരം പരാതിക്കാരൻ തൊട്ടടുത്തുള്ള അക്ഷയ സെന്ററിൽ അദാലത്ത് ദിവസം പരാതിയുടെ പകർപ്പുമായി ഹാജരാകണം. വീഡിയോ കോൺഫറൻസ് വഴിയാണ് അദാലത്ത്. ജില്ലയിലെ എൽ.എസ്.ജി.ഡി ഉദ്യോഗസ്ഥർ അടക്കം എല്ലാ വകുപ്പുകളിലെയും ജില്ലാതല ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.