പേരാമ്പ്ര : പെരുവണ്ണാമൂഴി ചക്കിട്ടപാറ റോഡിൽ പിള്ളപ്പെരുവണ്ണയിൽ പെപ്പ് പൊട്ടി കുടിവെളളം പാഴാകുന്നു. പൈപ്പ് പൊട്ടി ആഴ്ചകൾ കഴിഞ്ഞിട്ടും നന്നാക്കാനുള്ള നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പലപ്പോഴും ഈ ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടാറുണ്ടെന്നും കാലപ്പഴക്കം ചെന്ന സിമന്റ് പൈപ്പാണ് പ്രധാന കാരണമെന്നും നാട്ടുകാർ പറയുന്നു.