kuttiadi
കുറ്റ്യാടി പോസ്റ്റാഫിസിന്ന് മുന്നിൽ നടത്തിയ ഉപരോധം

കുറ്റ്യാടി: സെൻട്രൽ ഇലക്ട്രിസിറ്റി കരട് ബില്ലിനെതിരെ ഇലക്ട്രിക്കൽ വയർ മാൻ ആൻഡ് സൂപ്പർ വൈസർസ് അസോസിയേഷൻ (സി.ഐ.ടി യു )നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. സി.ഐ.ടി.യു കുന്നുമ്മൽ ഏരിയ സെക്രട്ടറി വി. നാണു ഉദ്ഘാടനം ചെയ്തു. പി.ടി വിജയൻ, പി.പി ഷൈനിത്ത്, സുനിൽ കുമാർ, കെ. റഫീഖ്, സി ശ്രീജിത്ത് വേളം ,ഷെഫീഖ് തങ്ങൾ, ബിജു കരിങ്ങാട് എന്നിവർ പ്രസംഗിച്ചു.