w
.പി.രാഘവൻ ചികിത്സാ സഹായ ഫണ്ട് വേളം പഞ്ചായത്ത് പ്രസിഡൻ്റ് നയീമ കുളമുള്ളതിൽ ഒ.പി.രാഘവന് കൈമാറുന്നു

കുറ്റ്യാടി: വൃക്കരോഗ ബാധിതനായി ചികിത്സയിൽ കഴിയുന്ന വേളം പഞ്ചായത്ത് അംഗവും, പൊതു പ്രവർത്തകനുമായ ഒ.പി.രാഘവന്റെ ചികിത്സാവശ്യാർത്ഥം ജനകീയ കമ്മിറ്റി സ്വരൂപിച്ച 20,85,553 രൂപ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഒ.പി.രാഘവന് കൈമാറി.

മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അബ്ദുള്ള അദ്ധ്യക്ഷനായി. ജനറൽ കൺവീനർ കെ.പി. പവിത്രൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി.പി.സുധാകരൻ, കെ.കെ. മനോജൻ, ടി.വി.മനോജൻ, കെ.കെ. അബ്ദുള്ള, പി.കെ. ദാമോദരൻ, മോളി മൂയ്യോട്ടുമ്മൽ, പി.പി. സുനിൽ തുടങ്ങിയവർ പങ്കെടുത്തു