1
അപകടാവസ്ഥയിലായ ചെമ്പ്ര പാലം. മുന്നറിയിപ്പു അടയാളങ്ങളും കാണാം

പേരാമ്പ്ര: ചക്കിട്ടപാറ - കുളത്തുവയൽ - പേരാമ്പ്ര റൂട്ടിലെ ചെമ്പ്ര പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നത് നന്നാക്കത്തതിൽ പ്രതിക്ഷേധം ശക്തം. നാട്ടുകാർ ഇടപെട്ട് പ്രശ്നം തത്കാലത്തേക്ക് മണ്ണിട്ട് പരിഹരിച്ചെങ്കിലും നിരന്തര വാഹന സഞ്ചാരം കാരണം അപകടാവസ്ഥ തുടരുകയാണ്. പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും ബലപ്പെടുത്താൻ കാലതാമസം വരുന്നതിലാണ് പ്രതിക്ഷേധം. പി. എസ് ബാബു പള്ളിക്കുടം ഉദ്ഘാടനം ചെയ്തു. ബോബൻ കാരിത്തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബിനു മാളിയേക്കൽ, ഇ.കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.