247 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 248 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 179 പേർ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 247 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19312 ആയി. 16421 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ മരിച്ചത് 117 പേർ. നിലവിൽ 2774 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2101 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം ബാധിച്ചവർ
മേപ്പാടി സ്വദേശികൾ 27, ബത്തേരി, നൂൽപ്പുഴ 24 പേർ വീതം, പനമരം 15, പടിഞ്ഞാറത്തറ 14, മാനന്തവാടി, മുട്ടിൽ 13 പേർ വീതം, എടവക, മീനങ്ങാടി, പൂതാടി, വെള്ളമുണ്ട 11 പേർ വീതം, നെന്മേനി, തവിഞ്ഞാൽ 9 പേർ വീതം,
കൽപ്പറ്റ, പൊഴുതന 8 പേർ വീതം, കണിയാമ്പറ്റ, പുൽപള്ളി, തൊണ്ടർനാട് 6 പേർ വീതം, അമ്പലവയൽ, തരിയോട് 5 പേർ വീതം, വൈത്തിരി 4, കോട്ടത്തറ, തിരുനെല്ലി, വെങ്ങപ്പള്ളി 2 പേർ വീതം, മൂപ്പൈനാട് 1 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ഖത്തറിൽ നിന്നു വന്ന ബത്തേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

രോഗമുക്തർ
ബത്തേരി, പുൽപള്ളി സ്വദേശികൾ 8 പേർ വീതം, അമ്പലവയൽ, കണിയാമ്പറ്റ,പനമരം, പടിഞ്ഞാറത്തറ 3 പേർ വീതം, തിരുനെല്ലി, തരിയോട്, വൈത്തിരി, തൊണ്ടർനാട്, തവിഞ്ഞാൽ 2 പേർ വീതം, നൂൽപ്പുഴ, മൂപ്പൈനാട്, കോട്ടത്തറ, വെള്ളമുണ്ട,മുട്ടിൽ, മാനന്തവാടി, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും വീടുകളിൽ ചികിത്സയിലുള്ള 134 പേരുമാണ് രോഗമുക്തി നേടിയത്.

ഇന്നലെ നിരീക്ഷണത്തിലായത് 490 പേർ

611 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

നിരീക്ഷണത്തിലുള്ളത് 8809 പേർ

356 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ഇന്നലെ അയച്ചത് 2317 സാമ്പിളുകൾ

ഇതുവരെ അയച്ചത് 228641 സാമ്പിളുകൾ

ഫലം ലഭിച്ചത് 226380

207068 നെഗറ്റീവും 19312 പോസിറ്റീവും

ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നു
അലംഭാവം അരുത്: ഡി.എം.ഒ

കൽപ്പറ്റ: ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. ദിവസേന 200 മുതൽ 250 വരെ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിലെ മറ്റു ജില്ലകളിൽ കേസുകളുടെ എണ്ണം കുറയുമ്പോഴും ജില്ലയിൽ കേസുകൾ വർദ്ധിക്കുകയാണ്. പൊതുജനങ്ങൾ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്തതിനാലാണ് എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതെന്ന് ഡി.എം.ഒ പറഞ്ഞു.

60 വയസ്സിനു മുകളിൽ പ്രായമുള്ളവരും മറ്റ് അസുഖങ്ങളും ഉള്ളവരിൽ രോഗബാധയുടെ ഗുരുതരാവസ്ഥ കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുടെ കൊവിഡ് പരിശോധനയിൽ കൂടുതൽ പേരും പോസിറ്റീവായി മാറുന്നുണ്ട്. യുവാക്കളിലും രോഗബാധ ഗുരുതരാമാവാൻ സാധ്യത കൂടുതലാണ്. കോളനികളിലും രോഗബാധ നിരക്ക് വർദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ (ശരിയായ രീതിയിൽ മാസ്‌ക് ധരിക്കൽ, ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കൽ, മറ്റുള്ളവരിൽ നിന്ന് സാമൂഹ്യ അകലം പാലിക്കൽ) കർശനമായി പാലിക്കണമെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.